ന്യൂയോര്‍ക്ക്: സ്വിസ് താരം റോജര്‍ ഫെഡറര്‍ യുഎസ് ഓപ്പണ്‍ ക്വാര്‍ട്ടറില്‍ കടന്നു. ജര്‍മന്‍ താരം കോള്ഷെര്ബറിനെയാണ് ഫെഡറര്‍ തോല്‍പ്പിച്ചത്. സ്കോര്‍: 6-4, 6-2, 7-5.
നേരത്തേ, യുക്രൈന് താരം അലക്സാണ്ടര്‍ ഡോള്ഗോപൊലുവിനെ പരാജയപ്പെടുത്തി റാഫേല്‍ നദാല്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരുന്നു. ക്വാര്‍ട്ടര്‍ കടമ്പ കടന്നാല്‍ സെമിയില്‍ നദാലും ഫെഡററും ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: