കോട്ടയം: ധനമന്ത്രി കെ.എം. മാണിക്ക് ബ്രിട്ടീഷ് ഹൗസസ് ഒഫ് പാര്‍ലമെന്റിന്റെ സ്വീകരണം. ഏറ്റവും കൂടുതല്‍ പ്രാവശ്യം ജനപ്രതിനിധിയായി കേരള നിയമസഭയില്‍ എത്തിയതു കണക്കിലെടുത്താണു സ്വീകരണം. സെപ്റ്റംബര്‍ ആറിനു ബ്രിട്ടീഷ് പാര്‍ലമെന്റിലാണ് സ്വീകരണ ചടങ്ങ് നടക്കുക.
ബ്രിട്ടണിലെ മന്ത്രിമാര്‍, ലോഡ്സ്, എംപിമാര്‍ എന്നിവരും കേംബ്രിഡ്ജ്, ഓക്സ്ഫോര്‍ഡ്, ലണ്ടന്‍ സ്കൂള്‍ ഒഫ് ഇക്കണോമിക്സ് എന്നിവിടങ്ങളിലെ പ്രമുഖരും പങ്കെടുക്കുന്ന ചടങ്ങിലാകും സ്വീകരണം. ഇത്തരത്തില്‍ ഒരു ആദരവ് ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നു കെ.എം. മാണി പ്രതികരിച്ചു. അധ്വാനവര്‍ഗ സിദ്ധാന്തം അവതരിപ്പിക്കാനും ചര്‍ച്ച നടത്താനും സംഘാടകര്‍ ആവശ്യപ്പെട്ടതായി മാണി പറഞ്ഞു.
സെപ്റ്റംബര്‍ മൂന്നിന് സ്വീകരണ ചടങ്ങില്‍ പങ്കെടുക്കാന്‍ മാണി ബ്രിട്ടണിലേക്കു തിരിക്കും. 47 കൊല്ലം തുടര്‍ച്ചയായി പാല മണ്ഡലത്തില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട മാണി 20 കൊല്ലം മന്ത്രിയായി. ധനമന്ത്രി എന്ന നിലയില്‍ പത്തു ബജറ്റുകള്‍ മാണി അവതരിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: