ഇന്ത്യയുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്ന് ചൈന

Tuesday 5 September 2017 2:14 pm IST

ബീജിങ്: പഞ്ചശീല തത്വങ്ങള്‍ക്കധിഷ്ഠിതമായി ഇന്ത്യയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ചൈന തയാറാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഉഭയകക്ഷി ചര്‍ച്ചയ്ക്കിടെ സംസാരിക്കുകയായിരുന്നു ചൈനീസ് പ്രസിഡന്റ്. ലോകത്തിലെ രണ്ട് നിര്‍ണായക ശക്തികളാണ് ഇന്ത്യയും ചൈനയും. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം നിലവില്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നും ജിന്‍പിംഗ് പറഞ്ഞു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച അമ്പതു മിനിറ്റ് നീണ്ടുനിന്നു. ഇരു നേതാക്കളുടെ ചര്‍ച്ച ക്രിയാത്മകമായിരുന്നെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ദോക് ലാം പോലുള്ള വിഷയങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ധാരണയായതായും വിദേശകാര്യമന്ത്രാലയം അറിയിച്ചു. അഭിപ്രായ വ്യത്യാസങ്ങള്‍ പരസ്പര ബഹുമാനത്തോടെ പരിഹരിക്കുമെന്നും പിന്നോട്ടല്ല, മുന്നോട്ടാണ് നോക്കേണ്ടതെന്നും ചര്‍ച്ചയ്ക്ക് ശേഷം വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ അറിയിച്ചു. ഇരു നേതാക്കളും തമ്മിലുള്ള ചര്‍ച്ചയ്ക്കിടെ ഭീകരത ചര്‍ച്ചാ വിഷയമായില്ലെന്നും അക്കാര്യങ്ങള്‍ ബ്രിക്സ് ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്ത താണെന്നും ജയശങ്കര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.