ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപിനെ പിന്തുണച്ച് നടനും എംഎല്‍എയുമായ കെ.ബി.ഗണേഷ്കുമാര് രംഗത്ത്. ആലുവ സബ് ജയിലിലെത്തി ദിലീപിനെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദിലീപിന്റെ സഹായം സ്വീകരിച്ചവര്‍ ആപത്ത് കാലത്ത് കൈവിടരുതെന്ന് ഗണേഷ്കുമാര് പറഞ്ഞു. കോടതി കുറ്റവാളിയാണെന്ന് പറയുന്നത് വരെ ദിലീപ് നിരപരാധിയാണ്. സുഹൃത്ത് എന്ന നിലയിലാണ് ദിലീപിനെ ജയിലിലെത്തി സന്ദര്‍ശിച്ചത്. നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണത്തില്‍ തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്താന്‍ മുഖ്യമന്ത്രി തയാറാകണമെന്നും ഗണേഷ്കുമാര് ആവശ്യപ്പെട്ടു.
നേരത്തെ സംവിധായകന് രഞ്ജിത്ത്, നടന്മാരായ ജയറാം, ഹരീശ്രീ അശോകന്, സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവര്‍ ദിലീപിനെ ജയിലിലെത്തി സന്ദര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: