ശിവഗിരിയില്‍ ഇന്ന് ശ്രീനാരായണഗുരു ജയന്തി ആഘോഷം

Tuesday 5 September 2017 7:47 pm IST

വര്‍ക്കല: യുഗപുരുഷനായ ശ്രീനാരായണ ഗുരുദേവന്റെ 163-ാമത് ജയന്തി ദിനാഘോഷം ഇന്ന് വിപുലമായ ചടങ്ങുകളോടെ ശിവഗിരിയില്‍ നടക്കും.  പുലര്‍ച്ചെ മഹാസമാധിയിലും ശാരദാമഠത്തിലും നടക്കുന്ന സമാരാധനയ്ക്ക് ശേഷം 6.15ന് വൈദിക മഠത്തില്‍ സ്വാമി അമൃതാനന്ദ ജപയജ്ഞത്തിന്റെ ദീപ പ്രകാശനം നിര്‍വ്വഹിക്കും. 7.15ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് മുന്‍ പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ പതാക ഉയര്‍ത്തുന്നതോടെ ചതയദിനാഘോഷത്തിന് തുടക്കമാകും. 7.30 ന് ശിവഗിരി ഭജന്‍സ് അവതരിപ്പിക്കുന്ന സംഗീതാര്‍ച്ചന. 9.30 ന് ജയന്തി സമ്മേളനം കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. ശിവഗിരി മഠം അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ ശിലാസ്ഥാപനവും അദ്ദേഹം നിര്‍വ്വഹിക്കും. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷത വഹിച്ച് ജയന്തി സന്ദേശം നല്കും. സ്വാമി സച്ചിതാനന്ദ രചിച്ച 'ചതയ വ്രതാനുഷ്ഠാനവും കുടുംബ യോഗസംവിധാനവും' എന്ന ഗ്രന്ഥം സ്വാമി വിശുദ്ധാനന്ദ കര്‍ണ്ണാടക മുഖ്യമന്ത്രിക്ക് നല്കി പ്രകാശനം ചെയ്യും. വൈകുന്നേരം 3 ന് ഗുരുദേവ ജയന്തി ആഘോഷ ഘോഷയാത്ര ശിവഗിരി മഠത്തില്‍ നിന്നു പുറപ്പെടും. രാത്രി 8 മണിയോടെ മഹാസമാധിയില്‍ തിരികെ എത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.