നാട് പീതമണിഞ്ഞു ഗുരുജയന്തി ആഘോഷം ഇന്ന്

Tuesday 5 September 2017 8:21 pm IST

ആലപ്പുഴ: നാടെങ്ങും പീതപതാകകള്‍ നിറഞ്ഞു. ശ്രീനാരായണ ഗുരുദേവന്റെ 163-ാമത് ജയന്തി ആഘോഷം ഇന്ന്. എസ്എന്‍ഡിപിയുടെയും വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളിടെയും നേതൃത്വത്തില്‍ ഗുരുജയന്തി വിപുലമായി ആഘോഷിക്കും. എസ്എന്‍ഡിപി അമ്പലപ്പുഴ താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ വൈകിട്ട് മൂന്നരയ്ക്ക് എഎന്‍പുരം ക്ഷേത്ര ഗോപുരത്തിന് മുന്‍വശത്ത് നിന്ന് ചതയദിന ഘോഷയാത്ര ആരംഭിക്കും. ഗുരുവിഗ്രഹം, നാടന്‍കലാരൂപങ്ങള്‍, വര്‍ണ്ണകുടകള്‍ തുടങ്ങിയവ വര്‍ണ്ണ പൊലിമയേകും. തുടര്‍ന്ന് കിടങ്ങാംപറമ്പ് മൈതാനിയില്‍ അഞ്ചിന് സമ്മേളനം മന്ത്രി തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കലവൂര്‍ എന്‍. ഗോപിനാഥ് അദ്ധ്യക്ഷനാകും. മന്ത്രി ജി. സുധാകരന്‍, മുല്ലക്കര രത്‌നാകരന്‍ എംഎല്‍എ, ഗുരുവായൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് റ്റി.പി. പീതാംബരക്കുറുപ്പ്, തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡംഗം അജയ് തറയില്‍, തോമസ് ജോസഫ്, ഡോ. അമ്പലപ്പുഴ ഗോപകുമാര്‍, വെള്ളിയാകുളം പരമേശ്വരന്‍, കെ.വൈ. സുധീന്ദ്രന്‍, പി. വെങ്കിട്ടരാമയ്യര്‍ തുടങ്ങിയവര്‍ സംസാരിക്കും. യൂണിയന്‍ സെക്രട്ടറി കെ.എന്‍. പ്രേമാനന്ദന്‍ സ്വാഗതവും, ബി. രഘുനാഥ് നന്ദിയും പറയും. ശ്രീനാരായണ ഗുരു ജയന്തി കണിച്ചുകുളങ്ങര യൂണിയന്‍ ജയന്തി സമ്മേളനം കണിച്ചുകുളങ്ങര സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ വൈകിട്ട് നാലിന് മന്ത്രി തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും. യൂണിയന്‍ പ്രസിഡന്റ് വി.എം. പുരുഷോത്തമന്‍ അദ്ധ്യക്ഷനാകും. പ്രിതി നടേശന്‍ ജയന്തി സന്ദേശം നല്‍കും. യൂണിയന്‍ സെക്രട്ടറി കെ.കെ. മഹേശന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനിമോള്‍ സോമന്‍, ഡി. പ്രിയേഷ് കുമാര്‍, പി.എസ്.എന്‍. ബാബു, പി.കെ. ധനേശന്‍, ഗംഗാധരന്‍ മാമ്പൊഴി, കെ.സി. സുനിത് ബാബു, സിമ്പി നടേശ്, കെ.ശശിധരന്‍, വി.ആര്‍. ഷൈജു, എം.എസ്. നടരാജന്‍, എസ്. രാജേഷ്, വി.എസ്. അജിത്ത് കുമാര്‍, എല്‍. പുരുഷാമണി, തങ്കമണി ഗൗതമന്‍, കെ. കുശലകുമാര്‍, എം.പി. ബാബു, മഹിയപ്പന്‍ കമ്പോളത്തറ, കെ.കെ. പുരുഷോത്തമന്‍ എന്നിവര്‍ സംസാരിക്കും . എസ്എന്‍ഡിപി ചേര്‍ത്തല യൂണിയന്‍ ശ്രീനാരായണ ജയന്തി ആഘോഷം ആറിന് ശ്രീനാരായണ ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. രാവിലെ ഒന്‍പതിന് പതാക ഉയര്‍ത്തല്‍, 3.30 ന് ജയന്തിഘോഷയാത്ര പോലീസ് സ്റ്റേഷന്‍ മൈതാനിയില്‍ നിന്നും ആരംഭിക്കും. ആറിന് മഹാസമ്മേളനം മന്ത്രി വി.എസ്.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി പി.തിലോത്തമന്‍ പ്രതിഭകളെ ആദരിക്കും. യോഗം ബോര്‍ഡ് മെമ്പര്‍ പി.റ്റി. മന്മഥന്‍ അദ്ധ്യക്ഷനാകും. അഡ്വ. എ.എം. ആരിഫ് എംഎല്‍എ ,നഗരസഭ ചെയര്‍മാന്‍ ഐസക് മാടവന, യൂണിയന്‍ കണ്‍വീനര്‍ കെ.കെ. മഹേശന്‍, എസ്.എല്‍. ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ കെ.വി. സാബുലാല്‍, ജ്യോതിഷ്.ഡി. ഭട്ട്, വി. ശശികുമാര്‍, രേണുകാമനോഹരന്‍, തുളസീഭായ് വിശ്വനാഥന്‍, ജയന്‍ ശാന്തി, കെ.എം. മണിലാല്‍, കെ.എസ് .സുജിത്ത്, വി.എന്‍. ബാബു, പി.എസ്. രാജിവ്, റ്റി. അനിയപ്പന്‍, കെ. ഷിബുലാല്‍, ബൈജു അറുകുഴി, അനില്‍ ഇന്ദീവരം, പി. ജയകുമാര്‍ സംസാരിക്കും. കുട്ടനാട് എസ്എന്‍ഡിപി യൂണിയന്‍ തെക്കന്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശ്രീനാരായണ ഗുരുദേവന്റെ 163-ാമത് ജയന്തി ദിനാഘോഷം വിപുലമായി സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഏഴുശാഖയുടെ സഹകരണത്തോടെയാണ് ആഘോഷ പരിപാടികള്‍ നടത്തുന്നത്. ചതയ ദിനത്തില്‍ രാവിലെ ചിറയകം ആറ്റുകാവില്‍ നിന്നാരംഭിക്കുന്ന ബൈക്ക് റാലി കച്ചേരി മുക്കില്‍ സമാപിക്കും. 10ന് കരുമാടി 13-ാം നമ്പര്‍ എസ്എന്‍ഡിപി ശാഖാ യോഗത്തില്‍കായിക കലാ മല്‍സരങ്ങള്‍ നടക്കും. വൈകിട്ട് ഇരട്ടക്കുളങ്ങര, കരുമാടി, കളത്തില്‍ പാലം എന്നിവിടങ്ങളില്‍ നിന്നാരംഭിക്കുന്ന ഘോഷയാത്ര കരുമാടി 13-ാം നമ്പര്‍ എസ്എന്‍ഡിപി ശാഖാ യോഗത്തില്‍ സമാപിക്കും തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം കുട്ടനാട് എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് പി.പി. മധുസുദനന്‍ ഉദ്ഘാടനം ചെയ്യും. ബി. കൃഷ്ണകുമാര്‍ അദ്ധ്യക്ഷനാകും. സെക്രട്ടറി എം.ടി. പുരുഷോത്തമന്‍ മുഖ്യപ്രഭാഷണം നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.