തലയോലപ്പറമ്പ്: വില്പനയ്ക്കായി കഞ്ചാവുമായി വന്ന യുവാവിനെ തലയോലപ്പറമ്പ് പൊലീസ് പിടികൂടി. നിലമ്പൂര്‍ പൂക്കോട്ടുപാടം ഇടത്തുടിയില് റെനീഷ് (19) ആണ് പിടിയിലായത്. ഞായറാഴ്ച വൈകിട്ട് 7 മണിയോടെ തലപ്പാറ ജംഗ്ഷനു സമീപത്തുനിന്നും തലയോലപ്പറമ്പ് എസ്.ഐ.എം പ്രദീപ്, എ.എസ്.ഐ രാജു, ഷാഡോ പൊലീസ് എ.എസ്.ഐ മാരായ കെ.നാസ്സര്‍, പി.കെ.ജോളി എന്നിവരടങ്ങുന്ന സംഘം പിടികൂടിയത്. കാഞ്ഞിരപ്പള്ളി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
കോട്ടയം: അയ്മനം പതിമറ്റം കോളനിയില്‍ സരസ്വതി നിലയം വീട്ടില്‍ രാജപ്പന് മകന് രാഹുല്‍(27) നെഅഞ്ചുപൊതി കഞ്ചാവുമായി അയ്മനംപള്ളിപ്പടി ഭാഗത്ത് വച്ച് കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷന് ജൂനിയര്‍ സബ് ഇന്പെഞ്ചക്ടരും പാര്‍ട്ടിയും അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: