ശ്രീനാരായണ ഗുരുദേവ ജയന്തിയാഘോഷം ഇന്ന്

Tuesday 5 September 2017 10:16 pm IST

കോഴിക്കോട്: ശ്രീ നാരായണ ഗുരുദേവന്റെ 163-മത് ജയന്തി ആഘോഷം ഇന്ന് നടക്കും. ഇന്ന് രാവിലെ ആറു മുതല്‍ യൂണിയന്‍ ആസ്ഥാനമായ വെസ്റ്റ്ഹില്‍ അത്താണിക്കല്‍ ശ്രീനാരായണ ഗുരുവരാശ്രമത്തില്‍ മഹാശാന്തി ഹവനം, വിശേഷാല്‍ ഗുരുപൂജ, സര്‍വൈശ്വര്യ പൂജ, സമൂഹ പ്രാര്‍ത്ഥന എന്നിവയും ഉച്ചയ്ക്ക് 12.30ന് പ്രസാദഊട്ടും വെസ്റ്റ്ഹില്‍ അനാഥ മന്ദിരത്തില്‍ അന്നദാനവും നടക്കും. ഉച്ചക്കുശേഷം മൂന്ന് മണിക്ക് ശ്രീകണ്‌ഠേശ്വര ക്ഷേത്ര സന്നിധിയില്‍ നിന്നും ജയന്തി ഘോഷയാത്ര ആരംഭിക്കും. പി.വി. ഗംഗാധരന്‍ ഫ്‌ളാഗ്ഓഫ് ചെയ്യും. ന്യൂ നളന്ദ ഓഡിറ്റോറിയത്തില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന ജയന്തി ദിന സമ്മേളനം സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഡിസിസി പ്രസിഡന്റ് അഡ്വ. ടി. സിദ്ധീഖ് മുഖ്യപ്രഭാഷണവും ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍ ജയന്തി സന്ദേശവും സിപിഐ ജില്ലാ സെക്രട്ടരി ടി.വി. ബാലന്‍ സമ്മാനദാനവും നിര്‍വ്വഹിക്കും. മുക്കം: എസ്എന്‍ഡി പി യോഗം തോട്ടുമുക്കം ശാഖയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി ഗുരുപൂജ, ജയന്തി ഘോഷയാത്ര, സാംസ്‌കാരിക സമ്മേളനം, സമൂഹസദ്യ, സമ്മാനദാനം തുടങ്ങിയ നടക്കും. രാവിലെ പതാക ഉയര്‍ത്തുന്നതോടെ ആരംഭിക്കുന്ന ആഘോഷപരിപാടികളുടെ ഭാഗമായി വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ നടത്തുന്ന ജയന്തി ഘോഷയാത്ര രാവിലെ 10 മണിക്ക് ഗുരുദേവക്ഷേത്ര പരിസരത്തുനിന്നാരംഭിക്കും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.