ഓണക്കാലത്ത് 484 കോടി 'കുടി'

Tuesday 5 September 2017 10:58 pm IST

തിരുവനന്തപുരം: മദ്യവില്‍പ്പനശാലകളുടെ എണ്ണം കുറഞ്ഞെങ്കിലും ഓണത്തിന് റിക്കാര്‍ഡ് മദ്യവില്‍പ്പന. കഴിഞ്ഞ പത്ത് ദിവസങ്ങളിലായി ബിവറേജസ് കോര്‍പ്പറേഷന്‍ 484.22 കോടി രൂപയുടെ മദ്യം വിറ്റു. തിരുവോണ ദിവസത്തെ വില്‍പ്പനയുടെ കൃത്യമായ കണക്കുകള്‍ കൂടി ലഭ്യമാകുന്നതോടെ മദ്യ വില്‍പ്പന അഞ്ഞൂറ് കോടി കടക്കുമെന്ന പ്രതീക്ഷയിലാണ് ബവ്‌കോ. ഇതോടെ ഓണക്കാലത്തെ മദ്യ വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ അമ്പതു കോടിയിലധികം രൂപയുടെ വര്‍ധനവ് ഉണ്ടാകും. ഉത്രാട ദിനത്തില്‍ ബിവറേജസ് മദ്യവില്‍പ്പനശാലകള്‍, ബാറുകള്‍ എന്നിവ വഴി 71 കോടി രൂപയുടെ മദ്യം വിറ്റു. തിരുവോണ നാളിലും സമാനമായ രീതയില്‍ വില്‍പ്പന നടന്നിട്ടുണ്ട്. 43 കോടി രൂപയുടെ മദ്യം വിറ്റഴിച്ചു എന്നാണ് ഏകദേശ കണക്ക്. വെയര്‍ ഹൗസുകളില്‍ നിന്നുള്ള കണക്കുകള്‍ കൂടി ശേഖരിച്ചാല്‍ മാത്രമേ ഓണ ദിവസത്തെ മദ്യവില്‍പ്പനയുടെ തുക കൃത്യമായി അറിയാന്‍ സാധിക്കൂ. സൂപ്രീംകോടതി വിധിയെ തുടര്‍ന്ന് ദേശീയപാതയോരങ്ങളില്‍ അടച്ചുപൂട്ടിയ 25 മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ ഇനിയും തുറന്നിട്ടില്ല. എന്നിട്ടും വില്‍പ്പന കൂടി.ഇക്കുറിയും തൃശ്ശൂര്‍ ജില്ലയിലായിരുന്നു വില്‍പ്പന കൂടുതല്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.