സുരക്ഷ വിലയിരുത്താൻ രാജ്നാഥ് സിങ് കശ്മീരിലേക്ക്

Wednesday 6 September 2017 8:00 am IST

ന്യൂദല്‍ഹി: ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് കശ്മീർ സന്ദർശിക്കും. ഈ മാസം 9,10 തിയതികളിലാണ് അദ്ദേഹം സന്ദർശനം നടത്തുന്നത്. ജമ്മു, ലേ എന്നിവിടങ്ങളിലെ സുരക്ഷാ സംവിധാനങ്ങള്‍ അദ്ദേഹം വിലയിരുത്തും. സന്ദർശന വേളയിൽ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുമായും ഗവര്‍ണര്‍ എന്‍.എന്‍.വോറയുമായും രാജ്‌നാഥ് സിംഗ് കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലും രാജ്‌നാഥ് സിംഗ് ജമ്മു കാഷ്മീരില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഹിസ്ബുള്‍ മുജാഹുദീന്‍ കമാന്‍ഡര്‍ ബുര്‍ഹന്‍ വാനിയുടെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായിരുന്നു സന്ദര്‍ശനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.