ബംഗളൂരു: പ്രമുഖ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വെടിയേറ്റു കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം.
വെടിയുതിര്‍ത്ത പ്രതികളിലൊരാളുടെ സിസിടിവി ദൃശ്യം ലഭിച്ചുവെന്നാണ് വിവരം. ഹെല്‍മറ്റും ബാഗും ധരിച്ച യുവാവിന്റെ ദൃശ്യമാണ് സിസിടിവിയിലുള്ളത്. ബസവനഗുഡി മുതല്‍ ഇയാള്‍ ഗൗരി ലങ്കേഷിനെ പിന്തുടര്‍ന്നിരുന്നുവെന്നും പോലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.
സിസിടിവി ദൃശ്യങ്ങളേക്കുറിച്ച് കൂടുതല്‍ അന്വേഷിക്കുമെന്നാണ് വിവരം. ഗൗരി ലങ്കേഷ് വധക്കേസില്‍ പ്രതികളെ ഉടന്‍ പിടികൂടുമെന്നും പോലീസ് അന്വേഷണം തൃപ്തികരമായ നിലയിലാണെന്നും കര്‍ണാടക ഗതാഗതമന്ത്രി എച്ച്.എം.രേവണ്ണ വ്യക്തമാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: