കുന്നത്തൂര്‍: തിരുവോണ നാളില്‍ പലചരക്ക് കടയ്ക്ക് നേര്‍ക്ക് സാമൂഹിക വിരുദ്ധര്‍ ആക്രമണം നടത്തിയതായി പരാതി. കുന്നത്തൂര്‍ തൊളിക്കല്‍ പൂതക്കുഴി ശിവാലയത്തില്‍ ശിവന് പിള്ളയുടെ കടയുടെ നേര്‍ക്കാണ് ഒരു സംഘം ആക്രമം നടത്തിയത്. ബൈക്കിലെത്തിയ പത്തോളം സംഘമാണ് അതിക്രമം നടത്തിയത്. കടയ്ക്ക് മുന്‍പിലുണ്ടായിരുന്ന തൊളിയ്ക്കല്‍ ആനന്ദഭവനില്‍ മോഹനന് പിള്ള (56), കുന്നത്തുര്‍ വസന്താലയത്തില്‍ രാധാകൃഷ്ണന് എന്നിവര്‍ക്ക് മര്‍ദ്ദനമേറ്റു. ഇവര്‍ ശാസ്താംകോട്ട താലൂക്കാശുപത്രിയില്‍ ചികിത്സ തേടി. മനക്കര സ്വദേശികളാണ് ആക്രമം നടത്തിയതെന്ന് പറയപ്പെടുന്നു. ശാസ്താംകോട്ട പോലീസില്‍ പരാതി നല്കി. കടയ്ക്ക് അന്‍പതിനായിരം രൂപയുടെ നഷ്ടം സംഭവിച്ചതായി പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: