കങ്കണ റണാവത്തിന് ഭ്രാന്താണെന്ന് ആദിത്യ പഞ്ചോളി

Wednesday 6 September 2017 2:14 pm IST

ന്യൂദല്‍ഹി: തനിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച നടി കങ്കണ റണാവത്തിന് ഭ്രാന്താണെന്ന് ബോളിവുഡ് സംവിധായകന്‍ ആദിത്യ പഞ്ചോളി. അവള്‍ ഭ്രാന്തിയായ ഒരു പെണ്‍കുട്ടിയാണ്. എന്താണ് ഞാന്‍ ചെയ്യേണ്ടത്, നിങ്ങളാ അഭിമുഖം കണ്ടോ? ഒരു ഭ്രാന്തി സംസാരിക്കുന്നതുപോലെ നിങ്ങള്‍ക്കത് തോന്നുന്നില്ലേ, ആരാണ് അത്തരത്തില്‍ സംസാരിക്കുക. നമ്മള്‍ വളരെക്കാലമായി സിനിമാ മേഖലയിലുണ്ട്. ആരും ആരെയുംപ്പറ്റി ക്രൂരമായി പറഞ്ഞിട്ടില്ല. നിങ്ങള്‍ ചെളിയിലേക്ക് കല്ലെറിഞ്ഞാല്‍ അത് നിങ്ങളുടെ വസ്ത്രങ്ങള്‍ വൃത്തികേടാക്കുമെന്നും ആദിത്യ വ്യക്തമാക്കി. കങ്കണക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ പോകുകയാണ്. അവള്‍ നുണയാണ് പറയുന്നത്. ഞാന്‍ തെറ്റ് ചെയ്തിട്ടുണ്ട് എന്ന് അവര്‍ തെളിയിക്കേണ്ടതുണ്ട്. ആരോപണം തന്‍െറ കുടുംബത്തെ വളരെയധികം ബാധിച്ചതായും ആദിത്യ പഞ്ചോളി പറഞ്ഞു. പതിനാറാം വയസില്‍ ബോളിവുഡ് താരം ആദിത്യ പഞ്ചോളി തന്നെ ലൈംഗികാക്രമണത്തിന് വിധേയയാക്കിയതായി ഒരു ടെലിവിഷന്‍ ഷോയ്ക്കിടെ കങ്കണ വെളിപ്പെടുത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.