മെല്‍ബണില്‍ മലയാളി യുവതിക്ക് രണ്ടര വര്‍ഷം തടവ്

Wednesday 6 September 2017 3:53 pm IST

മെല്‍ബണ്‍ : ഓസ്ട്രേലിയയിലെ മെല്‍ബണില്‍ മലയാളി യുവതിയെ രണ്ടര വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. വാഹനാപകടത്തെ തുടര്‍ന്ന് മറ്റൊരു യുവതിയുടെ ഗര്‍ഭസ്ഥ ശിശു മരിക്കാനിടയായ സംഭവത്തിലാണ് ശിക്ഷ. ഡിംപിള്‍ ഗ്രേസ് തോമസിനാണ് മെല്‍ബണ്‍ കോടതി ശിക്ഷ വിധിച്ചത്. 2016 ഓഗസ്റ്റ് എട്ടിനാണ് കേസിനാസ്പദമായ സംഭവം. ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച്‌ അശ്രദ്ധമായി വാഹനം ഓടിച്ചതിനെ തുടര്‍ന്ന് എതിരെ വന്ന കാറുമായി ഇവരുടെ കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. എട്ട് ആഴ്ച ഗര്‍ഭിണിയായിരുന്ന ആഷ്‌ലിഅലന്റെ കാറിലാണ് ഇവരുടെ വാഹനം ഇടിച്ചത്. ആഷ്‌ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും രണ്ട് ദിവസത്തിന് ശേഷം കുഞ്ഞ് മരിക്കുകയായിരുന്നു. അപകട സമയത്ത് ഗര്‍ഭണിയായിരുന്ന ഡിംപിളിന്റെ ഗര്‍ഭവും അപകടത്തിനുശേഷം അലസുകയും ചെയ്തിരുന്നു. മരണകാരണമാകുന്ന രീതിയില്‍ അപകടകരമായി വാഹനം ഓടിച്ചു എന്ന കുറ്റത്തിനാണ് ഡിംപിളിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.