വിളപ്പില്‍: ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അടുക്കള പൂര്‍ണമായി കത്തി നശിച്ചു. വിളപ്പില്‍ശാല വടക്കേജംഗ്ഷന്‍ വിളയില്‍ ദേവീക്ഷേത്രത്തിന് സമീപം വിപി ഹൗസില്‍ പ്രസാദിന്റെ വീട്ടിലാണ് ഫ്രിഡ്ജാണ് പൊട്ടിത്തെറിച്ചത്. ഇന്നലെ വെളുപ്പിന് മൂന്ന് മണിക്കായിരുന്നു അപകടം.
പ്രസാദും അമ്മയും ഭാര്യയും മക്കളും അകത്തെ മുറികളില്‍ ഉണ്ടായിരുന്നെങ്കിലും അടുക്കള കത്തിയെരിയുന്നത് അറിഞ്ഞില്ല. പ്രസാദിന്റെ അമ്മ പുറത്തിറങ്ങാന്‍ വാതില്‍ തുറക്കവെയാണ് അടുക്കളയില്‍ തീപടരുന്നത് കണ്ടത്. ഇവരുടെ നിലവിളി കേട്ടാണ് മറ്റുള്ളവര്‍ വിവരമറിയുന്നത്. അടുക്കളയുടെ ചുവരുകള്‍ അഗ്നിബാധയില്‍ വിണ്ടു കീറി. ഗ്രൈന്‍ഡര്‍, മിക്സി, പാത്രങ്ങള്‍ തുടങ്ങിയവയെല്ലാം അഗ്നിക്കിരയായി. ഗ്യാസ് സിലിണ്ടറില്‍ തീ പടര്‍ന്നെങ്കിലും പെട്ടന്ന് കെടുത്താനായതിനാല്‍ പൊട്ടിത്തെറി ഒഴിവായി. കാലപ്പഴക്കത്തെ തുടര്‍ന്ന് ഫ്രിഡ്ജിനുണ്ടായ തകരാറാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. അയല്‍ക്കാര്‍ ഓടിക്കൂടിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഒരു ലക്ഷം രുപയുടെ നഷ്ടമുണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: