വിഴിഞ്ഞം: സാധുജന പരിപാലന സംഘത്തിന്റെ അയ്യന്‍കാളി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി വെങ്ങാനൂരിലെ അയ്യന്‍കാളി സ്മൃതിമണ്ഡപത്തില്‍ ബിജെപി നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തി. സര്‍ക്കാരിന്റെ ഔദ്യോഗിക കലണ്ടര്‍ പ്രകാരം ഓഗസ്റ്റ് 28 നാണ് ജയന്തി വരുന്നത്. എന്നാല്‍ ചിങ്ങത്തിലെ അവിട്ടം നാളിലാണ് ജയന്തി ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്.
ബിജെപി ദേശീയ സമിതി അംഗം വി. മുരളീധരന്, സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി. വാവ, എസ്സി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.പി. സുധീര്‍, ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രന്, ബി ജെപി ജില്ലാ പ്രസിഡന്റ് അഡ്വ.എസ്. സുരേഷ്, മണ്ഡലം പ്രസിഡന്റ് കട്ടച്ചല്‍കുഴി രാധാകൃഷ്ണന്, വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകല, വൈസ് പ്രസിഡന്റ് വെങ്ങാനൂര്‍ സതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: