തൃക്കുന്നപ്പുഴ ചുണ്ടന്‍ ജേതാവ്

Wednesday 6 September 2017 4:56 pm IST

ചിറയിന്‍കീഴ്: കോരിച്ചൊരിയുന്ന മഴയെ അവഗണിച്ചും വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ചിറയിന്‍കീഴ് ജലമേള അരങ്ങേറി. വാശിയേറിയ ചുണ്ടന്‍ വള്ളങ്ങളുടെ മത്സരത്തില്‍ ആലപ്പുഴ തൂക്കുന്നപ്പുഴ ചുണ്ടന്‍ ജേതാവായി. വൈഗ ചുണ്ടനാണ് രണ്ടാംസ്ഥാനം. ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഡോ.എ.സമ്പത്ത് എം.പി. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സമ്മാനദാനം നിര്‍വ്വഹിച്ചു. ആനത്തലവട്ടം ആനന്ദന്‍, ടി ശരത്ചന്ദ്രപ്രസാദ്, തോട്ടക്കാട് ശശി എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.