അടിമാലി: കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ ചാറ്റുപാറക്ക് സമീപം ടാങ്കര്‍ ലോറി അപകടത്തില്‍ പെട്ടു. ആര്‍ക്കും പരിക്കില്ല. പിന്നില്‍ നിന്നും വന്ന കെഎസ്ആര്‍റ്റിസി ബസിന് സൈഡ് കൊടുക്കുന്നതിനിടയില്‍ റോഡ് സൈഡ് ഇടിഞ്ഞാണ് അപകടം ഉണ്ടായത്. ഉടന്‍ തന്നെ അഗ്നിശമനസേനയും ഹൈവേ പോലീസും സ്ഥലത്തെത്തി തടസപ്പെട്ട ഗതാഗതം പുനഃസ്ഥാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: