പീതവര്‍ണ്ണമണിഞ്ഞ് നാടും നഗരവും

Wednesday 6 September 2017 10:05 pm IST

കോഴിക്കോട്: നാടും നഗരവും പീതവര്‍ണ്ണമണിഞ്ഞ് ചതയദിനാഘോഷം. ശ്രീനാരായണ ഗുരുദേവന്റെ 163-ാം ജയന്തി ദിനത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ആഘോഷ പരിപാടികള്‍ നടന്നു. എസ്എന്‍ഡിപി യോഗം കോഴിക്കോട് യൂണിയന്റെ നേതൃത്വത്തില്‍ നഗരത്തില്‍ ചതയദിനഘോഷയാത്രയും ജയന്തി ദിന സമ്മേളനവും സംഘടിപ്പിച്ചു. ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച ജയന്തി ഘോഷയാത്ര പി.വി. ഗംഗാധരന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ജയന്തിദിന സമ്മേളനം സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ആത്മീയ ചിന്തയിലൂന്നിയും ജീവിത സാഹചര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുമാണ് അദ്ദേഹം കേരള നവോത്ഥാനത്തിന്റെ ആദ്യത്തെ വിത്ത് പാകിയതെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ ബിജെപി ജില്ല ട്രഷറര്‍ ടി.വി. ഉണ്ണികൃഷ്ണന്‍ ജയന്തി ദിന സന്ദേശം നല്‍കി. ഡിസിസി പ്രസിഡന്റ് ടി. സിദ്ദിഖ് മുഖ്യപ്രഭാഷണം നടത്തി. സിപിഐ ജില്ല സെക്രട്ടറി ടി.വി. ബാലന്‍ സമ്മാനദാനം നിര്‍വഹിച്ചു. അഡ്വ. എം. രാജനെ ചടങ്ങില്‍ ആദരിച്ചു. ഘോഷയാത്രയില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് പുറങ്ങാട്ട് കരുണാകരന്‍, താമരക്കുളം ഭരതന്‍, ചെറോടത്തില്‍ ചന്ദ്രന്‍ മെമ്മോറിയല്‍ റോളിംഗ് ട്രോഫിയും കാഷ് അവാര്‍ഡും നല്‍കി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ 81-ാം പിറന്നാളിന്റെ ഭാഗമായി ശാഖായോഗം ഭാരവാഹികളെ ആദരിച്ചു. എം. സുരേന്ദ്രന്‍, ടി. ഷനൂബ്, സി. സുധീഷ്, എം. മുരളീധരന്‍, വി. സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ ആസ്ഥാനമായ വെസ്റ്റ്ഹില്‍ അത്താണിക്കല്‍ ശ്രീനാരായണ ഗുരുവരാശ്രമത്തില്‍ മഹാശാന്തി ഹവനം, വിശേഷാല്‍ ഗുരുപൂജ, സര്‍വൈശ്വര്യ പൂജ, സമൂഹ പ്രാര്‍ത്ഥന എന്നിവ നടത്തി. ഉച്ചയ്ക്ക് പ്രസാദ ഊട്ടും വെസ്റ്റ്ഹില്‍ അനാഥ മന്ദിരത്തില്‍ അന്നദാനവും സംഘടിപ്പിച്ചു. ഫറോക്ക്: എസ്എന്‍ഡിപി യോഗം ഫറോക്ക് ശാഖ ഗുരുദേവ മന്ദിരത്തില്‍ സമൂഹ പ്രാര്‍ത്ഥനയും ഗുരുപൂജയും നടത്തി. ശാഖാ പ്രസിഡന്റ് സി. ശ്യാമപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി. ഷണ്മുഖന്‍, ബേപ്പൂര്‍ യൂണിയന്‍ പ്രസിഡന്റ് സുനില്‍കുമാര്‍ പുത്തൂര്‍മഠം, യൂത്ത് മൂവ്‌മെന്റ് കണ്‍വീനര്‍ രാജേഷ്, എം.കെ. അനില്‍കുമാര്‍, വി. സുനന്ദ, എ. സുന്ദരന്‍ എന്നിവര്‍ സംസാരിച്ചു. പന്തീരാങ്കാവ്: എസ്എന്‍ ഡിപി യോഗം പന്തീരാങ്കാവ് ശാഖാ പ്രസിഡണ്ട് ടി.പി. നാരായണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം ശിവദാസ് പന്തീരാങ്കാവ് ഉദ്ഘാടനം ചെയ്തു. എടക്കോത്ത് മാധവന്‍, പീതാംബരന്‍, എടക്കോത്ത് ചന്ദ്രശേഖരന്‍, കൊളങ്ങരേടത്ത് ബാബു, സന്തോഷ്‌കുമാര്‍,രമ പുല്‍പ്പറമ്പില്‍, സുമ കൊളങ്ങരേടത്ത്, പി. സ്വതന്ത്രബാലന്‍, എം. ജയപ്രകാശ്, ടി. രത്‌നസിങ്ങ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സമൂഹപ്രാര്‍ത്ഥനയും ഗുരുദേവ കൃതികളുടെ ആലാപനവും നടന്നു. എ.വി. മുരളി, ഇ. ആനന്ദബാബു, പി. പ്രജിത, ടി. സുരേഷ്, രാഗിണി, കൂഞ്ഞാവില്‍ രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കൊയിലാണ്ടി: എസ്എന്‍ഡിപി യൂണിയന്റെ ആഭിമുഖ്യത്തില്‍ ഗുരുപൂജ നടത്തി. വിവിധ ശാഖകളില്‍ പായസവിതരണം, താലൂക്ക് ആശുപത്രിയിലെ രോഗികള്‍ക്ക് അന്നദാനം, ഘോഷയാത്ര എന്നിവ നടന്നു. പറമ്പത്ത് ദാസന്‍, ഊട്ടേരി രവീന്ദ്രന്‍, കെ.കെ.ശ്രീധരന്‍, സുരേഷ് മേലെ പുറത്ത്, കെ.വി.സന്തോഷ്, കണ്ടോത്ത് മുരളി, മജീഷ്, ആശാ ദേവി, വി.കെ.സുരേന്ദ്രന്‍, നേതൃത്വം നല്‍കി, പയറ്റുവളപ്പില്‍ ശ്രീദേവി ക്ഷേത്ര യോഗത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിച്ചു. വിശേഷാല്‍ പൂജകളും ഉണ്ടായിരുന്നു. കേളോത്ത് അശോകന്‍, പി.വി. സോമന്‍, കെ.ശിവദാസന്‍, പി.വി. മനോജ്, പി.മോഹനന്‍, ഷീബാ സതീശന്‍, സീമാ സതീശന്‍ നേതൃത്വം നല്‍കി. പേരാമ്പ്ര: പേരാമ്പ്ര എസ്എന്‍ഡിപി യൂണിയന്റെ ആഭിമുഖ്യത്തില്‍ ഘോഷയാത്രയോടെ ആഘോഷിച്ചു. പി.എം.കുഞ്ഞിക്കണാരന്‍, സുശീല വേലായുധന്‍ ,ഹരിദാസ് പോത്തനാ മലയില്‍, ബിന്ദു ബാബു, പ്രീത,അനൂപ് നരി നട, സ്വാഗത സംഘം ഭാരവാഹികളായ എന്‍. ചോയി, സി.പി.രാഘവന്‍, ബാബു കരയാട്, ശ്രീധരന്‍, ബല്‍ജിത്ത് പരുത്തി പാറ, പി.പി.കുഞ്ഞിക്കണ്ണന്‍, നാരായണന്‍ വെളളിലോട്, രാജന്‍ കുന്നുമ്മല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വടകര: എസ്എന്‍ഡിപി യോഗം വടകര യൂണിയന്‍ സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം സി.കെ. നാണു എംഎല്‍എ ഉദ്ഘാടനം ചെയ്തു. കെ.പി. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പി.എംച രവീന്ദ്രന്‍, എം.എം ദാമോദരന്‍, പി.എം. ഹരിദാസന്‍, ബാബു പൂതംപാറ, കെ.ടി. ഹരിമോഹന്‍, കല്ലാമല വിജയന്‍, അനില്‍കുമാര്‍ വൃന്ദാവനം, എം.പുഷ്പലത എന്നിവര്‍ പ്രസംഗിച്ചു. ഘോഷയാത്ര നഗരം ചുറ്റി കോട്ടക്കുളങ്ങര സ്വാമിനാഥ ക്ഷേത്രത്തില്‍ സമാപിച്ചു. കോഴിക്കോട്: ശ്രീനാരായണ സാംസ്‌കാരികസമിതിയുടെയും ശ്രീനാരായണ ക്ലബിന്റെയും സംയുക്താഭിമുഖ്യത്തില്‍ കോവൂര്‍ ഗുരുമണ്ഡപത്തില്‍ വെച്ച് ഗുരുജയന്തിയോടനുബന്ധിച്ച് പുഷ്പാര്‍ച്ചന, പ്രാര്‍ത്ഥന എന്നിവ നടത്തി. ശ്രീനാരായണ ക്ലബ് സെക്രട്ടറി പ്രൊഫ. വി.കെ. വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജയന്തി ആഘോഷത്തില്‍ ഡോ. കെ. സുഗതന്‍ ജയന്തി സന്ദേശം നടത്തി. മോഹനന്‍ കോവൂര്‍, എം. സുരേന്ദ്രന്‍, കെ. വേലായുധന്‍ കോവൂര്‍, രാജന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സെക്രട്ടറി വി.ആര്‍. ഷൈന്‍ സ്വാഗതവും കെ.കെ. വേലായുധന്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.