കോട്ടയം: ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന് മുന്നോടിയായി ഇന്ന് ജില്ലയില്‍ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ പതാക ദിനമായി ആചരിക്കും. ജില്ലാ ആസ്ഥനത്തും മേഖലാ ആസ്ഥാനത്തും ശോഭായാത്രാ സംഗമ സ്ഥാനങ്ങളിലും പതാക ഉയര്‍ത്തും. ആയിരം ശോഭായാത്രകളാണ് ഇത്തവണ ജില്ലയില്‍ സംഘടിപ്പിക്കുന്നത്. ‘സുരക്ഷിതബാല്യം, സുകൃതഭാരതം’ എന്ന സന്ദേശം പ്രചരിപ്പിക്കുന്ന ദൃശ്യാവിഷ്കാരങ്ങളോടെയാണ് ഇത്തവണ ശ്രീകൃഷ്ണ ജയന്തി ആഘോഷവും ശോഭയാത്രകളും നടക്കുന്നത്.
കോട്ടയം, ഏറ്റുമാനൂര്‍, പാമ്പാടി, പുതുപ്പള്ളി, കറുകച്ചാല്‍, ചങ്ങനാശേരി, നാട്ടകം, വൈക്കം, പൊന്‍കുന്നം, പാലാ, എരുമേലി എന്നീ സ്ഥലങ്ങളില്‍ മഹാശോഭ യാത്രകള്‍ നടക്കും .തിരുനക്കര ഗാന്ധിസ്ക്വയര്‍ ബാലഗോകുലം സംസ്ഥാന സെക്രട്ടറി കെ.എന്‍.സജികുമാര്‍, തിരുനക്കര ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുര നടയില്‍ ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് രഞ്ജിത്ത്കുമാര്‍, ചങ്ങനാശേരിയില്‍ ജില്ലാ സ്വാഗത സംഘം ചെയര്‍മാനും കേന്ദ്ര ചലച്ചിത്ര സെന്‍സര്‍ ബോര്‍ഡ് അംഗവുമായ കൃഷ്ണപ്രസാദ് എന്നിവര്‍ പതാക ഉയര്‍ത്തും.
ആഘോഷങ്ങള്‍ക്ക് സ്വഗത സംഘം വര്‍ക്കിങ് പ്രസിഡന്റ് രഞ്ജിത്ത്കുമാര്‍, ജനറല്‍ സെക്രട്ടറി കെ. ഭൃഗു, ബാലഗോകുലം ജില്ലാ പ്രസിഡന്റ് ഡോ:ഉണ്ണികൃഷ്ണന്,സെക്രട്ടറി പ്രതീഷ്മോഹന് എന്നിവര്‍ ഭാരവാഹികളായി 101 അംഗ സമിതി നേതൃത്വം നല്‍കും.
ശ്രീകൃഷ്ണജയന്തിയ്ക്കായി ജില്ലയിലെങ്ങും വിപുലമായ ഒരുക്കങ്ങളാണ് പൂര്‍ത്തിയായിവരുന്നത്. ബാലഗോകുകലത്തിന്റെയും ആഘോഷസമിതിയുടെയും വിവിധ ഹൈന്ദവ സംഘടനകളുടെയും നേതൃത്വത്തിലാണ് ആഘോഷം നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: