കൊച്ചി: മൂന്നു തവണയും ജാമ്യാപേക്ഷ തള്ളിയെങ്കിലും നടന് ദിലീപ് വീണ്ടും ജാമ്യത്തിന് ശ്രമിച്ചേക്കുമെന്ന് സൂചന. അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ ദിലീപിന് കോടതി പ്രത്യേക അനുമതി നല്‍കിയത് മുതല്‍ ജാമ്യ പ്രതീക്ഷകളും സജീവമായി. പ്രോസിക്യൂഷന് ശക്തമായി എതിര്‍ത്തെങ്കിലും കോടതി മാനുഷിക പരിഗണനയുടെ പേരിലാണ് ദിലീപിന് ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയത്. എന്നാല്‍, ആ രണ്ട് മണിക്കൂറില്‍ അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ല.
പ്രോസിക്യൂഷന് സംശയിച്ചതും ആരോപിച്ചതുമായ ഒന്നും ദിലീപിന്റെ ഭാഗത്തു നിന്നുണ്ടായില്ല. അല്‍പ്പനേരത്തേക്കെങ്കിലും ദിലീപിനെ പുറത്തുവിട്ടാല്‍ ആരാധകരുടെ തള്ളിക്കയറ്റം ഉണ്ടാകുമെന്നും സംശയിച്ചിരുന്നു. പ്രതിഷേധവും ഭയന്നിരുന്നു. ഇതിനിടയിലും ദിലീപ് പുറത്തിറങ്ങുന്നതിന്റെ തലേന്ന് സിനിമാ മേഖലയിലുള്ളവര്‍ താരത്തെ സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ടും നിരവധി ചോദ്യങ്ങള്‍ ഉയരുന്നു.
കുറ്റം തെളിയുന്നതിനു മുമ്പേ താരസംഘടനയില്‍ നിന്നു പുറത്താക്കാന്‍ തിടുക്കം കാട്ടിയവര്‍ താരം പുറത്തിറങ്ങുമെന്ന സൂചന ലഭിച്ചപ്പോഴാണ് വീണ്ടും കാണാന്‍ തയാറായതെന്നാണു സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: