തിരുവനന്തപുരം: യുവമോര്‍ച്ച ആനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റിനു നേരെ വധശ്രമം. യുവമോര്‍ച്ച ആനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആരോമലിനു നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ നെടുമങ്ങാട് പൂവത്തൂരില്‍ ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കവേ എട്ടോളം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ആരോമലിനെ മര്‍ദ്ദിക്കുകയും വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
നിലവിളികേട്ട് ഓടിക്കൂടിയ ജനങ്ങള്‍ക്ക് നേരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വാള് വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തുടര്‍ന്ന് ജനങ്ങള്‍ കൂട്ടത്തോടെ എത്തിയപ്പോള്‍ അക്രമികള്‍ ഓടി രക്ഷപ്പെട്ടു. തലയിലും ശരീരത്തിലും നിരവധി മുറിവുകളോടെ ആരോമലിനെ നെടുമങ്ങാട് ജില്ലാ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു.
വധശ്രമം ഉണ്ടായിട്ടും പ്രതികള്‍ക്ക് എതിരേ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന് മാര്‍ച്ച് നടത്തി. മാര്‍ച്ച് ജില്ലാ പ്രസിഡന്റ് ജെ. ആര്. അനുരാജ് ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: