അമേരിക്കയെ കൊടുങ്കാറ്റുകള്പിടിച്ചുകുലുക്കുകയാണെന്നുതോന്നുന്നു.ഹാര്‍വി കൊടുങ്കാറ്റിന്റെ ക്രൂരതയില്‍ നനഞ്ഞ പക്ഷിയായിത്തീര്ന്നഹൂസ്റ്റണ് ചിറകുണക്കി വരുംമുന്പേ ഇതാ മറ്റൊരു കൊടുങ്കാറ്റ് ആഞ്ഞുവീശാന്‍ പാകത്തില്‍ വന്നുകൊണ്ടിരിക്കുകയാണ്.
ഈ കൊടുങ്കാറ്റിന്റെയുംപേര് മനോഹരമാണ്,ഇര്‍മാ.പക്ഷേ സ്വഭാവം ഒട്ടുംശരിയല്ല.പൈശാചികമാണ് ഭാവം.കരീബിയന്‍ തീരത്ത് ആഞ്ഞുവീശിക്കൊണ്ടിരിക്കുന്ന ഇര്‍മാ ശനിയാഴ്ച അമേരിക്കയില്‍ എത്തുമെന്നാണ് ഇതിനോടു ബന്ധപ്പെട്ട അധികൃതര്‍ നല്കുന്ന സൂചന.സെന്റ്.മാര്ട്ടിന് ദ്വീപിലെ ചില വമ്പന്കെട്ടിടങ്ങള് ഇര്‍മാ കൊടുങ്കാറ്റില്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ട്.
അമേരിക്കന്‍ തീരത്തേക്ക് എത്തിക്കൊണ്ടിരിക്കുന്ന കൊടുങ്കാറ്റ് ഫ്ളോറിഡയില്‍ നാശം വിതച്ചേക്കാമെന്ന്് ആശങ്കയുണ്ട്്.അതുകൊണ്ട് ഈ പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കഴിഞ്ഞു.ആള്‍ക്കാരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.കരുതല്‍ നടപടികളെല്ലാം എടുത്തതായി അധികൃര്‍ വ്യക്തമാക്കി..
വലിയ പ്രഹരശേഷിയുള്ള ഇര്‍മാ മണിക്കൂറില്‍ പതിനഞ്ചുമൈല്‍ വേഗതയില്‍ പടിഞ്ഞാറോട്ടു നീങ്ങിക്കൊണ്ടിരിക്കുകയാണ്.പടിഞ്ഞാറോട്ടു സഞ്ചരിക്കുന്തോറും കാറ്റിനു ശക്തികൂടിക്കൊണ്ടിരിക്കും.അത്യന്തം അപകടകാരിയായ ഇര്‍മാ കാറ്റഗറി അഞ്ചിലാണെന്ന് ഹരിക്കേന്‍ സെന്റര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഹൂസ്റ്റണില്‍ ഹാര്‍വി വീശിയതുമൂലം 60 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്.വലിയ വെള്ളപ്പൊക്കമായിരുന്നു.ബോട്ടുകള്‍പോലും ഇറക്കിയാണ് ആളുകള്‍ മറ്റിടങ്ങളിലേക്കു കുടിയേറിയത്.രക്ഷാപ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടിരിക്കെയാണ് ഇര്മായുടെ ഭീഷണി നിലനില്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: