കൊച്ചി: മൂടല്‍ മഞ്ഞിനെതുടര്‍ന്ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ഇന്‍ഡിഗോയുടെ പുനെ-കൊച്ചി, ദുബായ്-കൊച്ചി വിമാനങ്ങള്‍ കോയമ്പത്തൂരിലേക്ക് വിട്ടത്.
ഏഴു വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ചില വിമാനങ്ങള്‍ കരിപ്പൂരിലേക്കും തിരിച്ച് വിട്ടതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇവിടെ നിന്നും പുറപ്പെടേണ്ട വിമാനങ്ങളുടെ സര്‍വീസുകളെ ഇത് ബാധിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: