സിറിയയിലെ രാസായുധ നിർമ്മാണ കേന്ദ്രത്തിനെ ഇസ്രായേൽ ആക്രമിച്ചു

Thursday 7 September 2017 2:32 pm IST

ഡമാസ്കസ്: സിറിയയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് മരണം. സിറിയയിൽ രാസായുധം നിർമ്മിക്കുന്ന ബാഷർ അൽ അസദിന്റെ സൈനിക കേന്ദ്രത്തിനു നേരെയാണ് വ്യോമാക്രമണം നടന്നത്. ലെബനൻ എയർബേസിൽ നിന്നും പറന്നുയർന്ന യുദ്ധ വിമാനമാണ് മാസയാഫ് നഗരത്തിൽ ആക്രമണം നടത്തിയത്. റഷ്യൻ സൈന്യത്തിന്റെ ക്യാമ്പിനു സമീപമാണ് മാസയാഫ് നഗരം. ഇവിടെ റഷ്യയുടെ സയന്റിഫിക് റിസർച്ച് ആൻഡ് സ്റ്റഡീസ് റിസർച്ച് സെന്ററിന്റെ (എസ്-എസ്-ആർ-സി) സമീപത്താണ് ആക്രമണം നടന്നത്. ഇസ്രായേലിന്റെ ഈ ആക്രമണത്തെ സിറിയ കനത്ത രീതിയിൽ വിമർശിച്ചു. ഭരണകൂടത്തിനെതിരെ പ്രവർത്തിക്കുന്നവർക്ക് തക്കതായ മറുപടി നൽകുമെന്ന് സിറിയ പ്രതികരിച്ചു. അതേ സമയം ബാഷർ അൽ അസദ് ഭരണകൂടം റഷ്യൻ റിസർച്ച് സെന്ററിന്റെ സഹായത്തോടെ രാസായുധമായ സരിൻ വ്യാപകമായി നിർമ്മിക്കുന്നുവെന്ന് അമേരിക്ക ആരോപിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.