പുനലൂര്‍: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്ക് 10ന് തുടക്കമാകും. സാംസ്കാരിക പരിപാടികള്‍, ചിത്രരചനാ മത്സരം, ഗോപൂജ, വൃക്ഷപൂജ, നദീപൂജ എന്നിവ 10, 11 തീയതികളില്‍ അരങ്ങേറും. 12ന് വൈകിട്ട് പുനലൂര്‍ നഗരം, കരവാളൂര്‍, കോക്കാട്, ഇളമ്പല്‍ പ്രദേശങ്ങളില്‍ അഞ്ച് മഹാശോഭായാത്രയും 25 ശോഭാ യാത്രകളും അരങ്ങേറും. ശോഭായാത്രയില്‍ വാദ്യമേളങ്ങള്‍ക്കൊപ്പം ഗോപികാനൃത്തം, കൃഷ്ണവേഷങ്ങളും അണിനിരക്കും. ശോഭായാത്രയുടെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി ബാലഗോകുലം പുനലൂര്‍ താലൂക്ക് സംയോജക് ബ്രഹ്മന്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: