ഒഡീഷയില്‍ ട്രെയിന്‍ ഓട്ടോയിലിടിച്ച് ആറ് മരണം

Friday 24 August 2012 11:45 am IST

ഭുവനേശ്വര്‍: ഒഡീഷയില്‍ ട്രെയിന്‍ ഓട്ടോയിലിടിച്ച്‌ ആറുപേര്‍ മരിച്ചു. സാമ്പാല്‍പൂര്‍ ജില്ലയിലെ ഒരു ആളില്ലാലെവല്‍ ക്രോസിലായിരുന്നു അപകടം. നിറയെ യാത്രക്കാരുമായി വന്ന ഓട്ടോ ട്രാക്ക്‌ മുറിച്ചുകടക്കാന്‍ ശ്രമിക്കവേ അതുവഴി കടന്നുപോകുകയായിരുന്ന റൂര്‍ക്കേല-ഭുവനേശ്വര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ്‌ ഇടിക്കുകയായിരുന്നു. എല്ലാവരും സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചതായി പോലീസ് അറിയിച്ചു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.