തിരുവനന്തപുരം: സംസ്ഥാനത്തെ പ്രഥമ കമാന്റോ വിഭാഗമായ കേരളാ തണ്ടര്‍ ബോള്ട്ട്സിന്റെ പാസിംഗ് ഔട്ട് പരേഡ് തിരുവനന്തപുരം എസ് എ പി ഗ്രൗണ്ടില്‍ നടന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പരേഡില്‍ സല്യൂട്ട് സ്വീകരിച്ചു. പതിനെട്ടുമാസത്തെ പരിശീലനത്തിന് ശേഷമാണ് 159 പേരടങ്ങുന്ന ആദ്യ ബറ്റാലിയന് പുറത്തിറങ്ങിയത്.
ഭീകരവാദത്തേയും തീവ്രവാദ പ്രവര്‍ത്തനങ്ങളേയും ഫലപ്രദമായി നേരിടുന്നതിന് രൂപീകരിച്ച ഇന്ത്യാ റിസര്‍വ് ബറ്റാലിയന്റെ കമാന്റോ വിംങ്ങാണ് കേരളാ തണ്ടര്‍ ബോള്‍ട്ട്. പരിശീലന വേളയില്‍ മികച്ച പ്രകടനം നടത്തിയ കമാന്റോകളെ ചടങ്ങില്‍ ആദരിച്ചു.
ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ഡിജിപി ജേക്കബ് പുന്നൂസ് തുടങ്ങിയവര്‍ പരേഡില്‍ അഭിവാദ്യം സ്വീകരിച്ചു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും കമാന്റോകളുടെ കുടുംബങ്ങളും ചടങ്ങിന് സാക്ഷ്യംവഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: