കോയമ്പത്തൂർ: ബസ് സ്റ്റാന്‍ഡിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് 9 പേര് മരിച്ചു. കോയമ്പത്തൂരിലെ സോമാനൂര്‍ ബസ് സ്റ്റാന്റിലാണ് സംഭവം. യാത്രക്കാര്‍ക്ക് മുകളിലേയ്ക്ക് ബസ് സ്റ്റാന്‍ഡിന്റെ മേല്‍ക്കൂര തകര്‍ന്നുവീഴുകയായിരുന്നു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.
20 പേര് കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് പ്രാഥമിക വിവരം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നുണ്ട്. കൂടുതല്‍ പേര്‍ക്ക് പരിക്കേല്‍ക്കാന്‍ സാധ്യതയുള്ളതായി പോലീസ് പറഞ്ഞു.
അപകടത്തില്‍ ഒരു ബസും തകര്‍ന്നിട്ടുണ്ട്. ദുരന്തത്തില്‍ പെട്ടവരെ കോയമ്പത്തൂർ മെഡിക്കല്‍ കോളജിലും മറ്റ് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: