തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് തുറുവിക്കല്‍ സ്നേഹതീരം റസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷ പരിപാടികള്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. അസോസിയേഷന് പ്രസിഡന്റ് കരുണാകരന് നായര്‍, കൗണ്‍സിലര്‍മാരായ സിനി, എസ്.എസ്. സിന്ധു, മുന്‍ ആക്കുളം കൗണ്‍സിലര്‍ സുരേഷ്, ഡോ. അയ്യപ്പന്‍നായര്‍, അസോസിയേഷന് സെക്രട്ടറി കൃഷ്ണപ്രസാദ് എന്നിവര്‍ പങ്കെടുത്തു.
തിരുവനന്തപുരം: ഡബ്ല്യു എന്‍ആര്‍എയുടെ 30-ാമത് വാര്‍ഷികവും ഓണാഘോഷ പരിപാടിയും അസോസിയേഷന് പ്രസിഡന്റ് ഡോ. എന്‍. മാധവന്‍നായര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വേണുഗോപാലന്‍ നമ്പ്യാര്‍, ട്രഷറര്‍ പത്മനാഭന് പോറ്റി, മുന്‍ വൈസ് പ്രസിഡന്റ്, ഡോ, ശാരദ എന്നിവര്‍ സംസാരിച്ചു.എസ്എസ്എല്‍സി, പ്ലസ്2 പരീക്ഷകളില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ അക്ഷയ, അഭിരാമ്, ശബരി എന്നിവര്‍ക്ക് ക്യാഷ് അവാര്‍ഡ് നല്കി. തുടര്‍ന്ന് അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: