കുടയത്തൂര്‍: ഇന്നലെ വൈകിട്ട് 4 മണിയോടെ വീശിയടിച്ച ശക്തമായ കാറ്റില്‍ കോളപ്ര, ശങ്കരപ്പിള്ളി പ്രദേശങ്ങളില്‍ വ്യാപക കൃഷിനാശം. മഴയോടൊപ്പം വീശിയടിച്ച കാറ്റില്‍ റബ്ബര്‍, കപ്പ, വാഴ എന്നിവയ്ക്കാണ് കാര്യമായ നാശനഷ്ടം സംഭവിച്ചത്. കോളപ്ര പുളിക്കല്‍ അയ്യപ്പന് പിളളയുടെ സ്ഥലം പാട്ടത്തിനെടുത്ത് കോളപ്ര സ്വദേശി ബിനു വര്‍ഗീസ് കൃഷി ചെയ്തിരുന്ന നൂറോളം വാഴകള്‍ കാറ്റത്ത് നിലംപൊത്തി. കുലയ്ക്കാറായ വാഴകളാണ് കാറ്റത്ത് ഒടിഞ്ഞുവീണത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: