കണ്ണൂര്‍: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സാക്ഷരതാ മിഷനും വിവിധ വകുപ്പുകളുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന സമഗ്ര ആദിവാസി വിദ്യാഭ്യാസ പദ്ധതിയുടെ പ്രഖ്യാപനം ലോക സാക്ഷരതാ ദിനമായ ഇന്ന് (സപ്തംബര്‍ 8) നടക്കും. രവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് അധ്യക്ഷത വഹിക്കും. മേയര്‍ ഇ.പി.ലത മുഖ്യാതിഥിയാകും. മുന്‍ പിഎസ്സി അംഗം പി.മോഹന്‍ദാസ് പദ്ധതി വിശദീകരിക്കും. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ കെ.പി.ജയബാലന്‍, കെ.ശോഭ, ടി.ടി.റംല, വി.കെ.സുരേഷ് ബാബു, ജില്ലാ പഞ്ചായത്ത് അംഗം അജിത് മാട്ടൂല്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ പി പ്രഭാകരന് മാസ്റ്റര്‍ തുടങ്ങിയര്‍ സംബന്ധിക്കും.
ആദിവാസി മേഖലകളില്‍ സാക്ഷരതയിലും വിദ്യാഭ്യാസത്തിലും പിന്നോക്കം നില്ക്കുന്ന ജനവിഭാഗങ്ങളുടെ സമഗ്ര വികസനമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ജില്ലയിലെ നാനൂറില്പരം കോളനികളില്‍ പൊതുജനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ സാക്ഷരതാ തുല്യതാ ക്ലാസുകള്‍ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: