ഓസ്റ്റിന്‍: ഉത്തേജകമരുന്ന് വിവാദത്തില്‍ അകപ്പെട്ട സൈക്ലിംഗ് ഇതിഹാസതാരം ലാന്‍സ് ആംസ്ട്രോങ്ങിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തി. യുഎസ് ആന്റി ഡോപ്പിംഗ് ചീഫ്, ട്രാവിസ് ടൈഗര്ട്ടാണ് ഇക്കാര്യം അറിയിച്ചത്. മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് പുറമെ കായികവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും വിലക്ക് ഉണ്ടാകും.
ആംസ്ട്രോങ്ങ് നേടിയ ഏഴ് ടൂര്‍ ഡി ഫ്രാന്‍സ് അവാര്‍ഡുകളും 2000ത്തിലെ ഒളിംപിക് മെഡലും തിരിച്ചുവാങ്ങും. കായികലോകത്തേയും കായികതാരങ്ങളേയും സ്നേഹിക്കുന്നവര്‍ക്ക് അത്യധികം ദു:ഖമുളവാക്കുന്ന ദിനമാണിന്ന് എന്ന് പറഞ്ഞുകൊണ്ടായിരുന്നു ആസ്ട്രോംങ്ങിനെ വിലക്കുന്ന കാര്യം ട്രാവിസ് മാധ്യമങ്ങളെ അറിയിച്ചത്.
ലാന്‍സ് ആംസ്ട്രോങ് അന്താരാഷ്ട്ര മത്സരരംഗത്തുനിന്ന് കഴിഞ്ഞ വര്‍ഷമാണ് വിരമിച്ചത്. അര്‍ബുദ ബാധിതനായിരുന്ന ആംസ്ട്രോങ്, രോഗബാധയെ അതിജീവിച്ചശേഷമാണ് ലോകത്തെ ഏറ്റവും മികച്ച താരമായി മാറിയത്. നടപടിക്കെതിരേ നിയമപോരാട്ടത്തിനില്ലെന്ന് ലാന്‍സ് നടപടികളെ ചോദ്യം ചെയ്യാന്‍ ആംസ്ട്രോങ്ങിന് നല്കിയ സമയപരിധി അവസാനിക്കുന്നതിന് തൊട്ടുമുന്‍പായിരുന്നു അദ്ദേഹം പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: