പള്ളംമാധവന്‍ പുരസ്‌കാരം കലാമണ്ഡലം സജീവിന്

Thursday 7 September 2017 11:01 pm IST

കോട്ടയം: കഥകളി സംഗീതാലാപന രംഗത്തെ അതികായരില്‍ ഒരാളായിരുന്ന പള്ളം മാധവന്‍െ്റ 5-മത് അനുസ്മരണവും പുരസ്‌കാരവിതരണവും 10ന് നടക്കും. പള്ളംമാധവന്‍ സ്്്മാരകട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ പരുത്തുംപാറ പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് ആഡിറ്റോറിയത്തില്‍ വൈകിട്ട് 5ന് നടക്കുന്ന പരിപാടി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. യുവകഥകളി ഗായകന്‍ കലാമണ്ഡലം സജീവ് പുരസ്‌കാരം ഏറ്റുവാങ്ങും. 6ന് പ്രഹ്ളാദചരിതം കഥകളി അരങ്ങിലെത്തും. കേളമംഗലംഗ്രൂപ്പ്്് മാനേജിങ് ഡയറക്ടര്‍ സജിത്ത്്് കേളമംഗലം കളിവിളക്ക്് തെളിയിക്കും, കഥകളി ആസ്വാദകരില്‍ നിന്ന് നടത്തുന്ന നറുക്കെടുപ്പിലെ വിജയിയ്ക്ക് കേളമംഗലം ജൂവലേഴ്സ് സ്വര്‍ണനാണയം സമ്മാനിക്കും. കലാമണ്ഡമലം ശ്രീഹരിയും സംഘവും അവതരിപ്പിക്കുന്ന കേളിയോടെ പരിപാടി സമാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.