ന്യൂദല്‍ഹി: കശ്മീര്‍ വിഘടനവാദി നേതാവ് യാസീന്‍ മാലിക്കിനെ പോലീസ് അറസ്റ്റു ചെയ്തു. തിങ്കളാഴ്ച വരെ ഇയാളെ സെന്‍ട്രല്‍ ജയിലില്‍ അടയ്ക്കും. ഹുറിയത്ത് നേതാവ് മിര്‍വായിസ് ഉമര്‍ ഫാറൂഖിനെ വീട്ടുതടങ്കലിലാക്കി. മറ്റൊരു ഹുറിയത്ത് നേതാവായ സയ്യിദ് അലി ഷാ ഗീലാനി വര്‍ഷങ്ങളായി വീട്ടുതടങ്കലിലാണ്. ദല്‍ഹി എന്‍ഐഎ ആസ്ഥാനത്തേക്ക് ഇന്ന് മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് നടപടി.
കശ്മീര്‍ വിഘടനവാദത്തിന് പാക്കിസ്ഥാന് ചാരസംഘടനയായ ഐഎസ്ഐ പണമൊഴുക്കുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. ഇത് തടയുന്നതിന് മൂന്ന് മാസത്തിലേറെയായി എന്‍ഐഎ റെയ്ഡ് നടത്തുന്നു. നിരവധി വിഘടനവാദി നേതാക്കളും വ്യവസായികളും ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. എന്‍ഐഎ നടപടിയില്‍ പ്രതിഷേധിച്ചാണ് വിഘടനവാദികള്‍ മാര്‍ച്ച് പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: