കോഴിക്കോട്: മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ഹൈക്കോടതി ജീവപര്യന്തം തടവിന് വിധിച്ച 24 പ്രതികളും കീഴടങ്ങി. വിചാരണകോടതിയിലാണ് ലീഗ് നേതാവ് പി.പി. മൊയ്തീന് അടക്കമുള്ള പ്രതികള്‍ കീഴടങ്ങിയത്. ഉച്ചയ്ക്ക് 2.45 ഓടെയാണ് പ്രതികള്‍ വിചാരണക്കോടതിയില്‍ കീഴടങ്ങിയത്.
കേസിലെ 76 പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി വിധിക്കെതിരേ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ പരിഗണിച്ചാണ് ഹൈക്കോടതി 24 പേര്‍ക്കുകൂടി ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഇന്ന് വൈകുന്നേരം അഞ്ച് മണിക്കകം വിചാരണക്കോടതിയില്‍ കീഴടങ്ങാനായിരുന്നു ഇവര്‍ക്ക് നല്കിയ നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: