ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തി. അതേസമയം ഓസ്ട്രേലിയ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയ ഇന്ത്യ 125 പോയിന്റോടെയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. ബംഗ്ലാദേശുമായുളള പരമ്പര സമനിലയാക്കിയ ഓസ്ട്രേലിയയ്ക്ക് 97 പോയിന്റാണുളളത്. ബംഗ്ലാദേശനെതിരായ പരമ്പരയ്ക്ക് മുമ്പ് ഓസീസിന് 100 പോയിന്റുണ്ടായിരുന്നു. ദക്ഷിണാഫ്രിക്കയാണ് രണ്ടാം സ്ഥാനത്ത്. അവര്‍ക്ക് 110 പോയിന്റുണ്ട്. ഇംഗ്ലണ്ട് 105 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.
ഓസ്ട്രേലിയയെ സമനിലയില്‍ പിടിച്ചു നിര്‍ത്തിയ ബംഗ്ലാദേശിന് അഞ്ചുപോയിന്റു ലഭിച്ചു. ഇതോടെ അവര്‍ക്ക് മൊത്തം 74 പോയിന്റായി. അവര്‍ ഒമ്പതാം സ്ഥാനത്താണ്. സിംബാബ്വെയാണ് പത്താം സ്ഥാനത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: