ന്യൂദല്‍ഹി: പരിസ്ഥിതി മലിനീകരണം തടയാന്‍ വാഹനനിര്‍മ്മാതാക്കള്‍ക്ക് കര്‍ശനനിര്‍ദേശം നല്കി കേന്ദ്രഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ക്കു പകരം വാഹന നിര്‍മ്മാതാക്കള്‍ ബദല്‍ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറാകണം.ഇല്ലെങ്കില്‍ മലിനീകരണത്തിനു കാരണമാകുന്ന വാഹനങ്ങള്‍ നിരത്തില്‍ നിന്ന് തൂത്തെറിയപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
മലിനീകരണം തടയാന്‍ സര്‍ക്കാരിനു വ്യക്തമായ നയങ്ങളുണ്ട്,നിര്‍മ്മാതാക്കള്‍ക്ക് സമ്മതമാണെങ്കിലും അല്ലെങ്കിലും അത് ചെയ്യും ഇതേക്കുറിച്ച് നിങ്ങളോട് ചോദ്യങ്ങളൊന്നും ഉണ്ടാവില്ല.മുന്‍പ് ഇതേക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ നിര്‍മ്മാണചിലവ് വളരെ കൂടുമെന്നും,ബാറ്ററിക്ക് വിലകൂടുതലാണെന്നും പറഞ്ഞു.എന്നാല്‍ ഇപ്പോള്‍ ബാറ്ററിക്ക് നാല്‍പ്പത് ശതമാനത്തോളം വിലകുറഞ്ഞിട്ടുണ്ട്.
ഇലക്ട്രിക് പരീക്ഷണങ്ങള്‍ ഇപ്പോള്‍ തുടങ്ങിയാല്‍ മാസ് പ്രൊഡക്ഷനില്‍ ചിലവ് കുറയ്ക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.2030 ഓടെ പരമ്പരാഗത വാഹനങ്ങള്‍ നിരോധിക്കുമെന്നും,ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍ബന്ധമാക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: