റായ്പൂര്‍ : ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകള്‍ യാത്രാബസ് കത്തിച്ചു.് ബസ്തറില്‍ നിന്ന് ബിജാപൂരിലേക്ക് പോയ ബസാണ് മാവോയിസ്റ്റുകള്‍ അഗ്നിക്കിരയാക്കിയത്.
ആള് താമസമില്ലാത്ത വനമേഖലയില്‍ എത്തിയപ്പോള്‍ ബസ് തടഞ്ഞ് നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കിയതിനു ശേഷം ബസിന്റെ ഡീസല്‍ ടാങ്ക് കത്തിക്കുകയായിരുന്നു . യാത്രക്കാര്‍ക്ക് പരിക്കേറ്റില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ .
സര്‍ക്കാരിനും സുരക്ഷ സേനയ്ക്കുമുള്ള മുന്നറിയിപ്പാണ് ആക്രമണമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: