ഇരിട്ടിയില്‍ ഉഗ്രസ്ഫോടനശേഷിയുള്ള ബോംബുകള്‍ കണ്ടെടുത്തു

Friday 8 September 2017 11:51 am IST

കണ്ണൂര്‍: ഇരിട്ടി വള്ളിയാട് ആളൊഴിഞ്ഞ പറമ്പില്‍ നിന്നും ഉഗ്രസ്ഫോടനശേഷിയുള്ള ഏഴ് ബോംബുകള്‍ കണ്ടെടുത്തു. ഇവയില്‍ ആറെണ്ണം സ്റ്റീല്‍ ബോംബാണ്. ഒന്ന് പ്ലാസ്റ്റിക് കണ്ടെയ്നറില്‍ നിര്‍മ്മിച്ചതും. ബോംബുകള്‍ അടുത്തിടെ നിര്‍മ്മിച്ചവയാണെന്നും ഉഗ്രപ്രഹരശേഷിയുള്ളവയാണെന്നും പോലീസ് പറഞ്ഞു. പറമ്പിലെ കാട് വെട്ടിത്തെളിക്കുന്നതിനിടയില്‍ പ്ലാസ്റ്റിക് ബക്കറ്റിനകത്തെ പൊതിക്കെട്ട് തൊഴിലാളികളുടെ ശ്രദ്ധയില്‍പെട്ടത്. സംശയം തോന്നി ഉടന്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. പെയിന്റിന്റെ ഒഴിഞ്ഞ പ്ലാസ്റ്റിക് ബക്കറ്റിനകത്ത് പൊതിഞ്ഞു വെച്ച നിലയിലായിരുന്നു ബോംബുകള്‍. ഇരിട്ടി എസ്.ഐ സഞ്ജയകുമാറിന്റെയും എ.എസ്.ഐ കെ.കെ. രാജേഷിനെയും നേതൃത്വത്തില്‍ പൊലീസും കണ്ണൂരില്‍ നിന്നെത്തിയ ബോംബ് സ്ക്വാഡും ചേര്‍ന്ന് ഇവ നിര്‍വീര്യമാക്കി. പരിശോധിച്ച ശേഷം അടുത്തുള്ള ക്വാറിയില്‍ എത്തിച്ചാണ് നിര്‍വീര്യമാക്കിയത് .  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.