കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Friday 8 September 2017 2:45 pm IST

ഹരിപ്പാട്: വ്യാഴാഴ്ച നടന്ന അമ്പത്തിയൊന്നാമത് കരുവാറ്റ ജലോത്സവത്തിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കരുവാറ്റ ആയിക്കുന്നത്ത് രാമകൃഷ്ണന്റെ മകന്‍ കൃഷ്ണകാന്ത് (26)ആണ് അപകടത്തില്‍ പെട്ടത്. ഫിനിഷിങ് പോയിന്റിന് സമീപം ബോട്ടില്‍ വള്ളംകളി കാണുകയായിരുന്ന ഇയാള്‍ ആറ്റിലേക്ക് വീഴുകയായിരുന്നു. കനത്തമഴ അനുഭവപ്പെട്ടതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുസ്സഹമായി. ഏറെ നേരത്തെ തെരച്ചിലിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ഗള്‍ഫില്‍ എഞ്ചിനീയറായ കൃഷ്ണകാന്ത് അവധിക്ക് നാട്ടില്‍ വന്നതായിരുന്നു. തുളസിയാണ് അമ്മ. ചന്തു അനിയനാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.