പോത്തന്‍കോട്: പ്ലാസ്റ്റിക് ശേഖരിച്ച് പ്രകൃതിയെ സംരക്ഷിക്കുക എന്ന സന്ദേശത്തോടെ ശാന്തിഗിരി വിദ്യാഭവന് സ്കൂളില്‍ ഹരിത കേരളം പദ്ധതി തുടങ്ങി. പദ്ധതിയുടെ ഉദ്ഘാടനം ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി നിര്‍വഹിച്ചു. ഓണം അവധിദിവസങ്ങളില്‍ പ്ലാസ്റ്റിക് ശേഖരിക്കും. ശേഖരിക്കുന്ന പ്ലാസ്റ്റിക് ആശ്രമത്തിന്റെ റീസൈക്കിള്‍ സെന്ററിന് നല്‍കും. ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക് ശേഖരിക്കുന്ന 20 വിദ്യാര്‍ത്ഥികള്‍ക്കും മികച്ച ക്ലാസിനും മികച്ച പ്രവര്‍ത്തനം നടത്തിയ ക്ലാസ് ടീച്ചര്‍ക്കും സമ്മാനം നല്‍കും. ‘ഹരിത കേരളം പദ്ധതിയില്‍ ഞങ്ങളും’ എന്ന സെല്‍ഫി മത്സരവും ഇതിനോടൊപ്പം നടക്കും. സ്കൂള്‍ പ്രിന്‍സിപ്പല്‍ സ്വാമി പ്രണവശുദ്ധന്‍ ജ്ഞാനതപസ്വി, ഡോ.കിരണ്‍, ദേവദത്തന് തുടങ്ങിയവരാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: