ഫാസിസത്തിനെതിരെ മൗനജാഥയും പൊതുയോഗവും

Friday 8 September 2017 6:45 pm IST

മാനന്തവാടി: മാനന്തവാടി മുനിസിപ്പല്‍ ലൈബ്രറി നേതൃസമിതി, പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം, കേരള മഹിള സമഖ്യ സൊസൈറ്റി എന്നിവയുടെ നേതൃത്വത്തില്‍ ഫാസിസത്തിനെതിരെ മൗനജാഥയും പൊതുയോഗവും സംഘടിപ്പിച്ചു. പ്രമുഖ മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചായിരുന്നു പരിപാടി.മാനന്തവാടി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ വി.ആര്‍ പ്രവീജ് യോഗം ഉദ്ഘാടനം ചെയ്തു.ജേക്കബ് സെബാസ്റ്റ്യന്‍, അജയകുമാര്‍.എ, കെ.എം ഷിനോജ് കെ.ടി.വിനു, അംബിക വി.ഡി എന്നിവര്‍ സംസാരിച്ചു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.