കണ്ണൂര്‍: രാമന്തളി ഗ്രാമപഞ്ചായത്ത് 13 രാമന്തളി സെന്‍ട്രല്‍ വാര്‍ഡില്‍ 14ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിന് പോളിംഗ് സ്റ്റേഷനിലേക്ക് ഓരോ സമ്മതിദായകനും പ്രവേശിക്കുമ്പോഴും അംഗീകൃത തിരിച്ചറിയല്‍ രേഖ ഹാജരാക്കണം. കേന്ദ്ര സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുകള്‍ നല്കിയിട്ടുളള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍കാര്‍ഡ്, ഫോട്ടോ പതിച്ചിട്ടുളള എസ്എസ്എല്‍സി ബുക്ക്, ആധാര്‍ കാര്‍ഡ്, ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും തെരഞ്ഞെടുപ്പ് തീയതിക്ക് 6 മാസ കാലയളവിന് മുമ്പുവരെ നല്കിയിട്ടുളള ഫോട്ടോ പതിച്ച പാസ്ബുക്ക് എന്നിവയില്‍ ഏതെങ്കിലും ഒന്ന് തിരിച്ചറിയല്‍ രേഖയായി കൊണ്ടുവരേണ്ടതാണെന്ന് ജില്ലാ ഇലക്ഷന് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.
ഉപതെരഞ്ഞെടുപ്പില്‍ വാര്‍ഡിലെ വോട്ടര്‍മാരായ ജീവനക്കാര്‍ക്ക് രേഖകള്‍ സഹിതം അപേക്ഷിക്കുന്ന പക്ഷം സ്വന്തം പോളിംഗ് സ്റ്റേഷനുകളില്‍ പോയി വോട്ട് രേഖപ്പെടുത്തുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ബന്ധപ്പെട്ട സ്വകാര്യ/സഹകരണ/അര്‍ദ്ധസര്‍ക്കാര്‍/സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ അധികാരികള്‍ ചെയ്തുകൊടുക്കേണ്ടതാണെന്ന് ജില്ലാ ഇലക്ഷന് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: