ചെറുപുഴ: പെരിങ്ങോം ശ്രീ ശങ്കരാചാര്യ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ രാവിലെ കുപ്പോള്‍ കാവില്‍ നിന്നും കുഴല്പാടി കുന്നിലേക്ക് ഗോപികാന്യത്തം, ഉറിയടി, ഭജന എന്നിവയോടെ ശോഭായാത്ര നടക്കും. തുടര്‍ന്ന് പായസ ദാനവുമുണ്ടാകും. പെരിങ്ങോം കണ്ണങ്ങാട് ഭഗവതി ക്ഷേത്രകമ്മറ്റിയുടെയും അഖില കേരള യാദവസഭയുടെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന ആഘോഷത്തിന്റെ ഭാഗമായി വൈകുന്നേരം 6.30 ന് നടക്കുന്ന അനുമോദന സദസ്സ് യാദവസഭ സംസ്ഥാന കമ്മറ്റിയംഗം മണിയറ ചന്ദ്രന് ഉദ്ഘാടനം ചെയ്യും. ദേശീയ അംഗീകാരം നേടിയ സിആര്‍പിഎഫ് ഡിഐജി എം.ജെ.വിജയിന് ഉപഹാര സമര്‍പ്പണം നടത്തും. വിദ്യാഭ്യാസ മേഖലയില്‍ ഉന്നതവിജയം കൈവരിച്ച കോളജ് സ്ക്കൂള് വിദ്യാര്‍ത്ഥികളെയും ഡോക്ടറേറ് നേടിയവരെയും അനുമോദിക്കും. തുടര്‍ന്ന് കൈവല്യാനന്ദ സരസ്വതിയുടെ ആദ്ധ്യാത്മിക പ്രഭാഷണം നടക്കും.
പാടിയോട്ടുചാല്‍ അയ്യപ്പക്ഷേത്രകമ്മറ്റിയുടെ നേതൃത്വത്തില്‍ വൈകുന്നേരം നാല് മണിക്ക് വിഘ്നേശ്വര ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ പൊന്നമ്പയലില് നിന്നും പാടിയോട്ടുചാല്‍ അയ്യപ്പക്ഷേത്രത്തിലേക്ക് ശോഭായാത്ര, തുടര്‍ന്ന് പായസദാനം എന്നിവയുണ്ടാകും.
പുളിങ്ങോം ശ്രീ ശങ്കരനാരായണ ക്ഷേത്രകമ്മറ്റിയുടെ നേതൃത്വത്തില്‍ ചുണ്ട തട്ടുമ്മല്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തില്‍ നിന്നും പുളിങ്ങോം ക്ഷേത്രത്തിലേക്ക് രാവിലെ പത്ത് മണിക്ക് ശോഭായാത്ര നടക്കും. മുളപ്ര ക്ഷേത്രകമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ശോഭായാത്ര പ്രപ്പോയില്‍ വയനാട്ടുകുലവന്‍ ക്ഷേത്രത്തില്‍ നിന്നാരംഭിച്ച് മുളപ്ര ക്ഷേത്രത്തില്‍ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: