ഹണിപ്രീതിനെ വധിക്കാൻ ഗുർമീതിന്റെ അനുയായികൾ പദ്ധതിയിടുന്നു

Saturday 9 September 2017 9:12 am IST

ചണ്ഡീഗഢ്: ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ദേരാ സച്ഛാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന്റെ ദത്തുപുത്രി ഹണിപ്രീത് ഇന്‍സാന് വധഭീഷണിയുണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ദേരാ സച്ഛാ സൗദയുമായി ബന്ധപ്പെട്ട നിരവധി രഹസ്യങ്ങള്‍ അറിയുന്ന വ്യക്തിയാണ് ഹണിപ്രീത്. ഗുര്‍മീത് നേരിട്ടല്ലെങ്കിലും അദ്ദേഹത്തിന്റെ അനുയായികള്‍ ഹണിപ്രീതിനെ കൊല്ലാന്‍ ഇടയുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജന്‍സി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഹണിപ്രീത് ഇന്‍സാന്‍ ഇപ്പോള്‍ ഒളിവിലാണ്. പോലീസ് കസ്റ്റഡിയില്‍ നിന്ന് ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ പദ്ധതി ആവിഷ്കരിച്ചതില്‍ പങ്കാളിയാണെന്ന സൂചനയെ തുടര്‍ന്ന് ഹണിപ്രീതിനു വേണ്ടി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പടുവിച്ചിട്ടുണ്ട്. ഐ ബി റിപ്പോര്‍ട്ട് പരിശോധിക്കുന്നുണ്ടെന്നും ഹണിപ്രീതിനു വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണെന്നും ഹരിയാന പോലീസ് മേധാവി ബി എസ് സന്ധു പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.