ആലപ്പുഴ: ഹരിപ്പാട് വീണ്ടും ക്വട്ടേഷന്‍ കൊലപാതകം. നങ്ങ്യാര്‍കുളങ്ങര സ്വദേശി ലിജോ വര്‍ഗീസിനെയാണ് (29) അക്രമിസംഘം കൊലപ്പെടുത്തിയത്. അഞ്ച് പേരടങ്ങിയ സംഘം വീട്ടില്‍നിന്ന് വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ അഞ്ചു മാസത്തിനിടെ ഹരിപ്പാട്ട് നടക്കുന്ന ആറാമത്തെ കൊലപാതകമാണിത്. കരുവാറ്റ സ്വദേശി ജിഷ്ണു (26) ,കന്നുകാലിപ്പാലം തുണ്ടുകളത്തില്‍ ഉല്ലാസ് (28), കണ്ടല്ലൂര്‍ കളരിക്കല്‍ സുമേഷ്(27) എന്നിവര്‍ നേരത്തെ കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: