ശ്രീനഗര്‍: ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് കശ്മീര്‍ സന്ദര്‍ശിക്കും. ഈ മാസം 9,10 തിയതികളിലാണ് അദ്ദേഹം സന്ദര്‍ശനം നടത്തുന്നത്. ജമ്മു, ലേ എന്നിവിടങ്ങളിലെ സുരക്ഷാ സംവിധാനങ്ങള്‍ അദ്ദേഹം വിലയിരുത്തും.
സന്ദര്‍ശന വേളയില്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുമായും ഗവര്‍ണര്‍ എന്‍.എന്‍.വോറയുമായും രാജ്നാഥ് സിംഗ് കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലും രാജ്നാഥ് സിംഗ് ജമ്മു കാഷ്മീരില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
ഹിസ്ബുള്‍ മുജാഹുദീന്‍ കമാന്‍ഡര്‍ ബുര്‍ഹന്‍ വാനിയുടെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായിരുന്നു സന്ദര്‍ശനം.
അതേസമയം അതുറന്ന മനസോടെയാണ് കശ്മീര്‍ സന്ദര്‍ശിക്കുന്നതെന്നും എല്ലാവരുമായും സംസാരിക്കാന്‍ തയാറാണെന്നും കശ്മീര്‍ സന്ദര്‍ശനത്തിനു മുന്നോടിയായി രാജ്നാഥ് സിംഗ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: