അമ്പലപ്പുഴ: മെഡിക്കല്‍ കോളജ് ആശുപത്രി ജങ്ഷനിലെ ഓട്ടോറിക്ഷാ സ്റ്റാന്‍ഡ് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിലവില്‍ സ്റ്റാന്‍ഡ് പ്രവര്‍ത്തിക്കുന്ന ജങ്ഷനില്‍ അപകടം പതിവാകുകയാണ്.
കഴിഞ്ഞ ദിവസം സ്കൂട്ടര്‍ യാത്രക്കാരനായ ഗൃഹനാഥന് ടോറസിടിച്ച് ദാരുണമായി മരിക്കാനിടയായത് സ്റ്റാന്റിലെ ഓട്ടോറിക്ഷാ മൂലമാണെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
ഏറെ തിരക്കുള്ള ജങ്ഷനില്‍ ആശുപത്രിയുടെ പ്രധാന കവാടത്തിന് തൊട്ടടുത്തായാണ് ഓട്ടോറിക്ഷാ സ്റ്റാന്‍ഡ് പ്രവര്‍ത്തിക്കുന്നത്. തെക്കുഭാഗത്തു നിന്ന് ആശുപത്രിയിലേക്ക് വരുന്ന ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് കടക്കാന്‍ കഴിയാത്ത തരത്തിലാണ് ഓട്ടോറിക്ഷകള്‍ ഇട്ടിരിക്കുന്നത്.
അത്യാസന്ന നിലയിലായ രോഗിയുമായി ആശുപത്രിയിലേക്ക് തിരിയുന്ന ആംബുലന്‍സുകള്‍ ഓട്ടോറിക്ഷയുമായി തട്ടുന്നതും പതിവാണ്. കൂടാതെ ദേശീയപാതക്ക് കിഴക്ക് വശം നില്ക്കുന്ന യാത്രക്കാരുടെ അടുത്തേക്ക് ഓട്ടോറിക്ഷ അശ്രദ്ധമായി തിരിക്കുന്നതും അപകടത്തിന് കാരണമാകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: