രണ്ടാം കൃഷിക്ക് വരിയുടെ ഭീഷണി

Saturday 9 September 2017 9:53 pm IST

കോട്ടയം: രണ്ടാം കൃഷി ഇറക്കിയ ഏക്കര്‍ കണക്കിന് പാടശേഖരങ്ങളില്‍ വരി എന്നറിയപ്പെടുന്ന പ്രത്യേകതരം കള വ്യാപകമായി. ഇത് മൂലം ഉല്പാദനം കുറയുമെന്ന ആശങ്കയിലാണ നെല്‍കര്‍ഷകര്‍. ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലെ പാടശേഖരങ്ങളിലാണ് വരിയുടെ സാന്നിധ്യം കൂടുതല്‍.അടുത്തകാലത്തൊന്നും ഇത്രയും വ്യാപകമായ രീതിയില്‍ വരിയുടെ സാന്നിദ്ധ്യമില്ലയായിരുന്നുവെന്ന് കര്‍ഷകര്‍ പറയുന്നു. ഇത് സംബന്ധിച്ച് കൃഷി വകുപ്പ് ഉദ്യോഗസ്ഥരുമായി കര്‍ഷകര്‍ സംസാരി്ച്ചുവെങ്കിലും നടപടി സ്വീകരിച്ചില്ല. കാഞ്ഞിരം, കിഴക്കേ തായങ്കരി തുടങ്ങിയ പ്രദേശങ്ങളിലാണ് വരിയുടെ ആക്രമണം കൂടുതല്‍. നെല്ലിന്റെ വില കൃത്യമായി ലഭിക്കാത്തത് മൂലം കര്‍ഷകര്‍ രണ്ടാം കൃഷിയില്‍ നിന്ന് പിന്മാറുകയാണ്. പുഞ്ച കൃഷിയെ അപേക്ഷിച്ച് വളരെ കുറച്ച് ഏക്കറില്‍ മാത്രമാണ് രണ്ടാം കൃഷി ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ കര്‍ഷകരെ സഹായിക്കാന്‍ കൃഷി വകുപ്പ് അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.